വീട് പുതുക്കിപ്പണിയുമ്പോൾ എനര്‍ജി മീറ്റര്‍ മാറ്റി സ്ഥാപിക്കാന്‍ ചെയ്യേണ്ടത്; മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായും മറ്റും മീറ്റര്‍ മറ്റൊരിടത്തേക്ക് മാറ്റി വയ്‌ക്കേണ്ടിവരാറുണ്ടല്ലോ? പണിപൂര്‍ത്തിയായതിനു ശേഷം വീട്ടിലേക്ക് മീറ്റര്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ ഉപഭോക്താവ് സ്വയം തയ്യാറാക്കിയ കണക്റ്റഡ് ലോഡ് സ്റ്റേറ്റ്‌മെന്റ് നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ സമര്‍പ്പിക്കണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

വീട്ടു നമ്പരോ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമല്ല. ലൈസന്‍സ്ഡ് വയര്‍മാന്‍/ഇലക്ട്രിഷ്യന്‍ തയ്യാറാക്കിയ ടെസ്റ്റ് കം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപഭോക്താവ് കൈവശം കരുതുകയും കെ എസ് ഇ ബി അധികൃതര്‍ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കുകയും വേണം. ഇത് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതില്ലെന്നും കുറിപ്പില്‍ പറയുന്നു.
വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായും മറ്റും മീറ്റര്‍ മറ്റൊരിടത്തേക്ക് മാറ്റി വയ്‌ക്കേണ്ടിവരാറുണ്ടല്ലോ?
നിര്‍മ്മാണാവശ്യങ്ങള്‍ക്കും മറ്റുമായി തുടര്‍ന്നും വൈദ്യുതി കണക്ഷന്‍ ആവശ്യമുണ്ടെങ്കില്‍ നിര്‍ദ്ദിഷ്ട രീതിയിലുള്ള മീറ്റര്‍ ബോര്‍ഡ് സ്ഥാപിച്ചതിനു ശേഷം വേണം അപേക്ഷ നല്‍കാന്‍.
ഈ മീറ്റര്‍ ബോര്‍ഡില്‍ RCCB (Earth leakage protection device) സ്ഥാപിക്കുകയും എര്‍ത്ത് ചെയ്തിരിക്കുകയും വേണം.

മഴയും വെയിലുമേല്‍ക്കാത്ത സംവിധാനവും ഉണ്ടായിരിക്കണം.
പണിപൂര്‍ത്തിയായതിനു ശേഷം വീട്ടിലേക്ക് മീറ്റര്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ ഉപഭോക്താവ് സ്വയം തയ്യാറാക്കിയ കണക്റ്റഡ് ലോഡ് സ്റ്റേറ്റ്‌മെന്റ് നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ സമര്‍പ്പിക്കണം.
വീട്ടു നമ്പരോ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമല്ല. ലൈസന്‍സ്ഡ് വയര്‍മാന്‍/ഇലക്ട്രിഷ്യന്‍ തയ്യാറാക്കിയ ടെസ്റ്റ് കം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപഭോക്താവ് കൈവശം കരുതുകയും കെ എസ് ഇ ബി അധികൃതര്‍ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കുകയും വേണം. ഇത് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതില്ല.
സമര്‍പ്പിക്കേണ്ട രേഖകള്‍:

  • നിര്‍ദ്ദിഷ്ട അപേക്ഷഫോം പൂരിപ്പിച്ച് അതത് സെക്ഷന്‍ ഓഫീസില്‍ വേണം അപേക്ഷ നല്‍കാന്‍.
  • മീറ്ററിന്റെ ഇപ്പോഴത്തെ സ്ഥാനവും മാറ്റിവയ്ക്കേണ്ട സ്ഥാനവും സൂചിപ്പിക്കുന്ന ചിത്രം (Sketch) കൂടി വയ്ക്കുന്നത് നന്നായിരിക്കും.
  • ID കാര്‍ഡിന്റെ കോപ്പി
  • താരിഫ് മാറ്റം ഉണ്ടെങ്കില്‍ അതിനുള്ള അപേക്ഷയും ഇതോടൊപ്പം നല്‍കാവുന്നതാണ്.
    കെ എസ് ഇ ബി കസ്റ്റമര്‍ കെയര്‍ പോര്‍ട്ടലില്‍ (wss.kseb.in) രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഓണ്‍ലൈനായും അപേക്ഷ നല്‍കാം.
    വീടിന്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് മീറ്റര്‍ മാറ്റി വയ്ക്കാനും ഇതേ രീതിയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: