സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ല; കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി



കൊല്ലം : കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ഉപയോഗിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നു. നിയമ വിരുദ്ധമായി നിരന്തരം ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ഉയരുന്നു. സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമത്തിന് മുകളിലാണെന്ന വിശ്വാസത്തിന് സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ട് പോകാനാവില്ല. നവകേരളം, ശുചിത്വ കേരളം എന്ന സര്‍ക്കാരിന്റെ ടാഗ് ലൈന്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ പോലും സഹകരിക്കുന്നില്ല. ടണ്‍ കണക്കിന് ബോര്‍ഡുകള്‍ നിരത്തില്‍ നിന്ന് മാറ്റുമ്പോള്‍ അതില്‍ കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെടുന്നു. ഇതിലൂടെ കേരളം കൂടുതല്‍ മലിനമാകുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: