തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. കുവൈത്തിൽ നിന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസിയാണ് മരണപ്പെട്ടത്. ഇരണിയാലിന് സമീപം കട്ടിമാങ്കോട് സ്വദേശി കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫർ (51) ആണ് മരിച്ചത്. ക്രിസ്റ്റഫർ സഞ്ചരിച്ച കാർ നാഗർകോവിൽ ഭൂതപ്പാണ്ടിക്ക് സമീത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേയ്ക്ക് മറിഞ്ഞത് അപകടമുണ്ടായത്.
ഞായറാഴ്ചയാണ് ബന്ധുവിൻ്റെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ക്രിസ്റ്റഫർ കാറിൽ ഭൂതപ്പാണ്ടിയിൽ എത്തിയത്. തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാവൽക്കാടിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലെ അരശിയർ കനാലിലേയ്ക്കാണ് മറിഞ്ഞത്. കാറിനുള്ളിൽ കുടുങ്ങിയ ക്രിസ്റ്റഫറിനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രിസ്റ്റഫറിൻ്റെ ഭാര്യ ജ്ഞാനശീല വിദേശത്ത് നഴ്‌സാണ്. മക്കൾ മൂന്നുപേരും കട്ടിമാങ്കോട്ടുള്ള ജ്ഞാനശീലയുടെ മാതാവിനൊപ്പമാണ് താമസം.
