മലപ്പുറം: ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന്റെ കൈ അറ്റുപോയതായി ദൃക്‌സാക്ഷികൾ. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മമ്പാട് എംഇഎസ് കോളേജ് വിദ്യാർഥിയായ എടവണ്ണ കാവനൂർ പന്നിപ്പാറ സ്വദേശി മുഹമ്മദ് ശബാബുദ്ദീൻ എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ടിപ്പറുമായുള്ള ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ സ്കൂട്ടർ പൂർണമായും തകർന്നു. മമ്പാട് പൊങ്ങല്ലൂർ പാലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. അപകടം കണ്ട നാട്ടുകാരാണ് യുവാവിന്റെ കൈ അറ്റുപോയ വിവരം അറിയിച്ചത്.
