മാന്നാര്‍(ആലപ്പുഴ): യുവതിയുടെ ചിത്രങ്ങൾ എഡിറ്റുചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. മാവേലിക്കര കണ്ണമംഗലം കടവൂര്‍ വിളയില്‍ കിഴക്കേതില്‍ ജിഷ്ണു (19)വിനെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്ത്.
ഇന്‍സ്റ്റഗ്രാമില്‍നിന്നു യുവതിയുടെ ഫോട്ടോ എടുത്ത് നഗ്‌നചിത്രങ്ങളാക്കി യുവതിയുടെ സുഹൃത്തുക്കളുടെ ഫോണിലേക്ക് അയക്കുകയായിരുന്നു. യുവതി മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
