Headlines

കുടുംബ വഴക്ക്; വയനാട്ടിൽ ഭാര്യയേയും മകനെയും ഗൃഹനാഥൻ വെട്ടിക്കൊന്നു

വയനാട്: ചെതലയത്ത് ഗൃഹനാഥൻ ഭാര്യയേയും മകനെയും വെട്ടിക്കൊന്നു. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥൻ ഷാജി വെട്ടികൊന്നത്.ഇന്ന് പുലർച്ചെയാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
➖➖➖➖➖➖➖➖➖➖
പടിഞ്ഞാറെക്കരയില്‍ ഒരാളെ വെട്ടിക്കൊന്നു, രണ്ട് പേര്‍ ആശുപത്രിയില്‍

തിരൂര്‍: പുറത്തൂരിനടുത്ത് പടിഞ്ഞാറെക്കരയില്‍ യുവാവ് വെട്ടേറ്റു മരിച്ചു.പടിഞ്ഞാറെ ക്കര സ്വദേശി കൊമ്പന്‍ തറയില്‍ സ്വാലിഹാണ് മരണപ്പെട്ടത്. രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ലഹരി സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. സ്ഥലത്ത് ലഹരി സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: