വിമാനയാത്ര ചെയ്യണം തന്റെ തൊഴിലാളികളുടെ ആഗ്രഹം നിറവേറ്റി ഗോവയിലേക്ക് യാത്ര ഒരുക്കി കർഷകൻ

കർണാടക: വിമാന യാത്ര ഏവരുടേയും ഒരു സ്വപ്നം തന്നെയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ പറക്കണമെന്ന് ആഗ്രഹമില്ലാത്തവർ ആരുമില്ല. ഇങ്ങനെ ഒരു മോഹം ഒരു കൂട്ടം തൊഴിലാളികളുടെ മനസിലും ഉണ്ടായി. അവർ അത് തങ്ങളുടെ തൊഴിലുടമയോട് പറഞ്ഞു. പിന്നെ നടന്നതൊക്കെ സ്വപ്നം. കർണാടകയിലെ വിജയനഗര ജില്ലയിൽ നിന്നുള്ള വിശ്വനാഥ് എന്ന കർഷകനാണ് സ്വന്തം തൊഴിലാളികളുമായി വിമാന യാത്ര നടത്തിയത്. തൊഴിലാളികൾ പറഞ്ഞപ്പോൾ വിശ്വനാഥ്‌ പിന്നെ ഒന്നും നോക്കിയില്ല, നേരെ പറന്നു എല്ലാവരുമായി ഗോവയിലേക്ക്.


ശിവമോഗ വിമാനത്താവളത്തിൽ നിന്നും ഗോവയിലേക്കായിരുന്നു ഇവരുടെ യാത്ര. പത്ത് സ്ത്രീ തൊഴിലാളികളായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറണം എന്ന ആഗ്രഹം ഇവർ വിശ്വനാഥുമായി പങ്കുവെച്ചിരുന്നു. ഇത് കേട്ട വിശ്വനാഥ് ആ ആഗ്രഹം നടത്തി കൊടുക്കുകയായിരുന്നു. വിശ്വനാഥന്റെ കവുങ്ങ്, പച്ചക്കറി തോട്ടങ്ങളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരാണ് ഇവർ. സ്വന്തം തൊഴിലാളികളുടെ ആഗ്രഹം നിറവേറ്റിക്കൊടുത്തതിൽ വിശ്വനാഥിനെ അഭിനന്ദിച്ച് കൊണ്ട് സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: