കൊച്ചി: മലയാറ്റൂർ പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂർ സ്വദേശിയായ ഗംഗ ഏഴ് വയസുകാരനായ മകൻ
ധാർമിക് എന്നിവരാണ് മരിച്ചത്. മലയാറ്റൂർ സെൻ്റ് മേരീസ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ധാർമിക്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഒഴുക്കിൽപ്പെട്ട് ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം
