കാട്ടാക്കട: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി നൽകാമെന്ന് വാഗ്‌ദാനം നൽകി പണം തട്ടിയെടുത്ത കേസിൽ അച്ഛനും മകനും അറസ്റ്റിൽ. 8 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തത്. കിള്ളി ഊന്നാംപാറ ജാസ്മിൻ മൻസിലിൽ നാസർ(65), മകൻ മുഹമ്മദ് ജാസ്മിൻ(27) പോലീസിൻ്റെ പിടിയിലായത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റൻഡർ പോസ്റ്റ് വാഗ്ദാനം ചെയ്തതാണ് ഇവർ കുരുതങ്കോട് സ്വദേശികളായ 2 പേരിൽ നിന്ന് പണം തട്ടിയത്. ജോലി ലഭിക്കാതിരുന്നതിനെത്തുടർന്നാണ് തട്ടിപ്പാണെന്ന് പണം നൽകിയവർക്ക് മനസിലായത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ ഉള്ളവരാണ് തട്ടിപ്പിനു ഇരയായത്. ജോലി ലഭിക്കാത്തപ്പോൾ പണം തിരികെ നൽകാമെന്ന് ആദ്യം പറഞ്ഞ തട്ടിപ്പുകാർ പിന്നീട് പണം തിരികെ നൽകിയില്ല. കൂടാതെ വീണ്ടും തട്ടിപ്പിനായി ഇവരെ ഉപയോഗിക്കാൻ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
