മുംബൈ: മോഷണക്കുറ്റം ആരോപിച്ച് രണ്ട് പ്രായപൂർത്തിയാകാത്ത പെൺമക്കളെ ക്രൂരമായി പീഡിപ്പിച്ച് പിതാവ്. മഹാരാഷ്ട്രയിലെ സാങ്ക്ളിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ച് മക്കളെ തലകീഴായി കെട്ടിത്തൂക്കി പിതാവ് ക്രൂരമായി മർദിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. പിതാവിന്റെ മർദനത്തിൽ പത്ത് വയസ്സുകാരി സാനിക ദാരുണമായി കൊല്ലപ്പെട്ടു. 11 വയസ്സുകാരിയായ സഹോദരി അനുജ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പിതാവ് ദാദു ഹൈബത്ത് യാംഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദാദു ഹൈബത് യാംഗർ സാനികയുടെയും അനുജയുടെയും കൈകാലുകൾ കെട്ടിയിട്ട് ഇരുമ്പ് കോണിൽ തലകീഴായി കെട്ടിത്തൂക്കി. പെൺകുട്ടികളെ രാത്രി മുഴുവൻ തൂങ്ങിക്കിടക്കാൻ വിടുകയും വേദന കൊണ്ട് കരയുകയും വെള്ളം നിരന്തരം ആവശ്യപ്പെടുകയും ചെയ്തെങ്കിലും നൽകാതെ ക്രൂരത കാണിക്കും ചെയ്തു.
വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ കുട്ടികളുടെ മുത്തച്ഛൻ എത്തി അവരെ അഴിച്ചുമാറ്റുന്നത് വരെ ഈ ക്രൂരത തുടർന്നു. മുത്തച്ഛൻ കുട്ടികളെ കെട്ടഴിക്കുമ്പോഴേക്കും സനിക മരണപ്പെട്ടിരുന്നു. അനൂജ ബോധരഹിതയായ നിലയിലായിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛനെ ദാദു മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ ദാദുവിന്റെ പിതാവിന് പരിക്കേറ്റിട്ടുണ്ട്.
സംഭവം പുറംലോകം അറിയാതിരിക്കാൻ സനികയുടെ സംസ്കാരം രഹസ്യമായി നടത്താൻ കുടുംബാംഗങ്ങൾ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനൂജ ബോധം വീണ്ടെടുത്ത് ഡോക്ടർമാരോട് കാര്യങ്ങൾ വിവരിച്ചതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.
പ്രതി തന്റെ ഭാര്യയെയും സമാനമായ രീതിയിൽ ക്രൂരമായി കൊലപ്പെടുത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്. ഈ കേസ് ഇതുവരെ എന്നാൽ തെളിയിക്കപ്പെട്ടിട്ടില്ല. ശ്വാസം മുട്ടിച്ചും മുഖത്ത് കുത്തിയുമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. നിലവിൽ പ്രതി പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ വിഷമായ അന്വേഷണം നടക്കുയാണ്. പ്രതിക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.


