കണ്ണൂർ: പ്ലാവിൽ നിന്ന് ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി വീണ് യുവാവ് മരിച്ചു. കോടന്തൂർ സ്വദേശി വിൻസന്റാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.
ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിൻസെൻ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
നിടുംപുറംചാലിലെ പരേതനായ ആന്റണിയുടെയും സാറാമ്മയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: ആകാശ്, ആഷ്ലിന്, ആകര്‍ശ് (മൂവരും വിദ്യാര്‍ഥികള്‍). സംസ്കാരം വ്യാഴാഴ്ച നിടുംപുറംചാല്‍ സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

