Headlines


ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു

പാലക്കാട്: റോഡരികിലെ കുഴിയില്‍ വീണ് ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു. പാലക്കാട് പറക്കുന്നത്ത് വടക്കന്തറ മനയ്ക്കല്‍ത്തൊടി സുധാകരന്‍ (65) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. ഭക്ഷണം വാങ്ങാന്‍ ഇരുചക്രവാഹനത്തില്‍ പോകുന്നിനിടെ ആയിരുന്നു അപകടം. റോഡരികില്‍ ജല അതോറിറ്റി കുഴിച്ച കുഴിയില്‍പ്പെട്ട് തെറിച്ചുവീണാണ് അപകടം.

ഉടന്‍ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൈപ്പിടാനായി ജല അതോറിറ്റി കുഴിച്ച കുഴയാണ് അപകടത്തിനിടയാക്കിയത്. പൊലീസ് അന്വേഷണം തുടങ്ങി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: