Headlines

വനിതാ കണ്ടക്ടറുടെ സത്യസന്ധത; താലിമാല തിരികെ കിട്ടി



ചാത്തന്നൂർ: കെഎസ്ആർടി സി ബസിൽ നഷ്ടപെട്ട പഞ്ചായത്ത് ജീവനക്കാരിയുടെ താലിമാല വനിതാ കണ്ടക്ടറുടെ സത്യസന്ധത മൂലം തിരികെ ലഭിച്ചു. കൊട്ടാരക്കര – പാരി പ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസിലെ കണ്ടക്ടറായ രാഖി ചൊവ്വാഴ്ച ഉച്ചക്ക് കൊട്ടാരക്കര സ്റ്റാന്റി ൽ ബസ് പാർക്ക് ചെയ്ത ശേഷം ഊണ് കഴിച്ച് അടുത്ത ട്രിപ്പ് പോകുന്നതിനായി ബസിൽ കയറിയപ്പോഴാണ് ബസിലെ സ്ഥിരം യാത്രക്കാർ സീറ്റിൽ ഒരു മാല കിടക്കുന്ന വിവരം രാഖിയോട് പറയുന്നത്. യാത്രക്കാരെ കൊണ്ട് തന്നെ മാല എടുപ്പിച്ച ശേഷം ഡ്രൈവർ ബി.എൻ. സുധീറിനോട് വിവരം പറഞ്ഞു. പിന്നീട് കൊട്ടാരക്കര സ്റ്റാൻഡിൽ വിവരം അറിയിച്ച ശേഷം ബസിന്റെ ട്രിപ്പ് അവസാനിച്ച് ബസ് ചാത്തന്നൂർ ഡിപ്പോയിൽ എത്തിയപ്പോൾ മാല സ്റ്റേഷൻ മാസ്റ്ററെ ഏൽപ്പിക്കുകയായിരുന്നു.

മക്കളെ ഡോക്ടറെ കാണിക്കുന്നതിനായി കൊട്ടാരക്കരയിലെ ആശുപത്രിയിലേക്ക് പോ യ മൈലം പഞ്ചായത്ത് ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ രേഖയുടെ മാലയാണ് നഷ്ടമായത്. കുട്ടികളെ ആശുപത്രിയിൽ കാണിച്ച ശേഷം സ്വകാര്യ ബസിൽ കോളനി ജംഗ്ഷനിൽ ബസിറങ്ങി ഓട്ടോയിൽ കയറി വീട്ടിൽ എത്തിയപ്പോഴാണ് താലിമാല കാണാതായ വിവരം രേഖ അറിയുന്നത്. തുടർന്ന് വീട്ടിലേക്ക് വന്ന ഓട്ടോയിലും ആശുപത്രിയിലും യാത്ര ചെയ്ത സ്വകാര്യ ബസിലും തിരക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പരിചയക്കാരനായ ഒരു സ്വകാര്യ ബസ് കണ്ടക്ടർ സമൂഹ മാധ്യമങ്ങൾ മുഖേന വിഷയം പ്രചരിപ്പിച്ചു. ചാത്തന്നൂർ കെഎ സ്ആർടിസി ജീവനക്കാരും മാല കിട്ടിയ അറിയിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇത് സ്വകാര്യ ബസ് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടയാള സഹിതം രേഖ ബുധനാഴ്‌ച രാവിലെ ചാത്തന്നൂർ ഡിപ്പോയുമായി ബന്ധപ്പെടുകയും ഡിപ്പോ അധികൃത രിൽ നിന്നും മാല തിരികെ വാങ്ങുകയുമായിരുന്നു.

രാഖിയെ നേരിൽ കാണാനാകാത്തതിലു ള്ള വിഷമവുമായി അവരെ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞ ശേഷം കെ എസ്ആർ ടി സി ജീവനക്കാർക്ക് മുഴുവൻ നന്ദി പറഞ്ഞാണ് മാലയുമായി രേഖ തിരികെ പോയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: