പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെച്ചൊല്ലി വഴക്ക്; അമ്മയുടെ കുത്തേറ്റ് പത്തൊമ്പതുകാരി മരിച്ചു

ബെംഗളൂരു: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മിലുണ്ടായ വഴക്ക് കലാശിച്ചത് മകളുടെ മരണത്തില്‍. ഇരുവരം പരസ്പരം കത്തി ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നു. തിങ്കളാഴ്ച ബെംഗളൂരുവിലാണ് സംഭവം.

ആശുപത്രിയില്‍ പ്രവേശിച്ച മകള്‍ മരിച്ചു. അമ്മ പത്മജ (60) ചികിത്സയിലാണ്. ബനശങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാസ്ത്രി നഗറിൽ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.ബിരുദ വിദ്യാര്‍ഥിയായ സാഹിത്യയാണ് കൊല്ലപ്പെട്ടത്. പരീക്ഷയിൽ മകൾക്ക് മാർക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായി വിവിധ റിപ്പോർട്ടുകൾ പറയുന്നു.അമ്മ മകളെ കഴുത്തിലും വയറിലും മൂന്ന് തവണ കുത്തിയപ്പോൾ മകൾ അമ്മയെ നാല് തവണ കുത്തുകയായിരുന്നു.ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ ഇരുവരെയും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ട് പോലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ബനശങ്കരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലോകേഷ് ഭരമപ്പ ജഗൽസർ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: