കൊച്ചി: മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകൻ മോഹൻ വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എഴുപതുകളുടെ അവസാനം മുതൽ സിനിമയിൽ സജീവമായിരുന്ന അദ്ദേഹം നിരവധി സിനിമകളൊരുക്കി. 2005 ൽ ഇറങ്ങിയ ദി ക്യാമ്പസ് ആണ് അവസാന ചിത്രം.
വാടകവീട് (1978 )ആണ് ആദ്യ സിനിമ. ‘ശാലിനി എന്റെ കൂട്ടുകാരി ’ എന്ന ചലച്ചിത്രത്തിലൂടെ ശ്രദ്ധ നേടി. നെടുമുടി വേണുവിനെ നായകനായി അവതരിപ്പിച്ച വിടപറയും മുമ്പേ, ഇളക്കങ്ങൾ, ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീർത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ ഇസബെല്ല ,പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി 23 ചിത്രങ്ങൾ സംവിധാനം ചെയ്തു

