കളമശ്ശേരിയില്‍  തീപിടിത്തം

കൊച്ചി: കളമശ്ശേരിയില്‍ വന്‍ തീപിടിത്തം. കളമശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പിന്നിലായി പ്രവർത്തിക്കുന്ന കിടക്ക കമ്പനി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അപകടത്തെത്തുടർന്ന് പരിസരമാകെ വൻ തോതിൽ പുക ഉയർന്നു. രണ്ട് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി. ഏലൂര്‍, തൃക്കാക്കര എന്നീ യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

തീപിടിത്തം നടന്ന കെട്ടിടത്തിനു സമീപം ജനവാസമേഖല കൂടി ആയതിനാല്‍ തീയണയ്ക്കാനായി കൂടുതല്‍ യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സിനെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തീ പിടുത്തമുണ്ടായപ്പോൾ സമീപത്തുള്ള ഇലക്ട്രിക് ലൈന്‍ പൊട്ടി നിലത്തുവീണു. ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. വന്‍നഷ്ടമുണ്ടായതായാണ് വിവരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: