കോഴിക്കോട്: ചരിത്രത്തിലാദ്യമായി കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലേക്ക് ഒരു ബിജെപി പ്രതിനിധി വിജയിച്ചു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ജനറൽ വിഭാഗത്തിൽ മത്സരിച്ച എ.കെ. അനുരാജ് ആണ് വിജയിച്ചത്. കോഴിക്കോട് മാഗ്‌കോം ഡയറക്ടറാണ് എ.കെ. അനുരാജ്.
ഇതാദ്യമായാണ് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ ഒരു ബിജെപി പ്രതിനിധി എത്തുന്നത്. ഗവർണറുടെ പ്രതിനിധിയായാണ് അനുരാജ് നേരത്തെ സെനറ്റിൽ എത്തിയത്. സിൻഡിക്കേറ്റിലെ 13സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ ഇടതു പ്രതിനിധികൾ വിജയിച്ചു. രണ്ടു വീതം സീറ്റുകളിൽ കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും പ്രതിനിധികളും ജയിച്ചു.

