Headlines

ജയിലിലെ അഞ്ച് തടവുകാർക്ക് എച്ച്ഐവി അണുബാധ

ബ​ല്ലി​യ: ജയിലിലെ അഞ്ച് തടവുകാർക്ക് എച്ച്ഐവി അണുബാധ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ ​ജി​ല്ല ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്കാണ് എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ സ്ഥി​രീ​ക​രി​ച്ചത്. ഒ​രാ​ഴ്ച​ക്കി​ടെ​ നടത്തിയ പരിശോധനയിലാണ് അ​ഞ്ചു​പേ​ർ​ക്കും അ​ണു​ബാ​ധ ക​ണ്ടെ​ത്തി​യ​തെ​ന്നും മ​റ്റു​ള്ള​വ​രു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നേ​ര​ത്തെ ഇ​തേ ജ​യി​ലി​ലെ ഒ​മ്പ​ത് ത​ട​വു​കാ​ർ​ക്കും എ​ച്ച്.​ഐ.​വി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​ണു​ബാ​ധി​ത​രാ​യ ത​ട​വു​കാ​ർ​ക്ക് പ്ര​ത്യേ​ക ഭ​ക്ഷ​ണ​വും മ​രു​ന്നു​ക​ളും ന​ൽ​കു​ന്നു​ണ്ട്.

അതേസമയം, ബല്ലിയയിലെ ദാദ്രി മേളയിൽ, രോഗബാധിതരായ ചില തടവുകാരുടെ മുതുകിലും കൈകളിലും പച്ചകുത്തിയിട്ടുണ്ടെന്ന് ജില്ല ജയിൽ ഫാർമസിസ്റ്റ് പറഞ്ഞു. അണുബാധയുള്ള സൂചിയായിരിക്കാം ഇതിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൗ ജയിലില്‍ 1095 തടവുകാരാണുള്ളത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: