യുവാക്കളിൽ HIV വ്യാപകം,കര്‍ണാടകയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ‘എച്ച്.ഐ.വി ടെസ്റ്റ്’ നിര്‍ബന്ധം; 18നും 35നും ഇടയില്‍ 66,000 പേര്‍ക്ക് രോഗം
ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികള്‍ക്കായി എച്ച്.ഐ.വി പരിശോധനയും കൗണ്‍സിലിംഗും സംഘടിപ്പിക്കാൻ തീരുമാനം. രാജ്യത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കർണാടകം മൂന്നാമതാണെന്ന് നാഷണല്‍ എയിഡ്സ് കണ്‍ട്രോള്‍ ഓർഗനൈസേഷന്റെ കണക്കുകള്‍ പുറത്ത് വന്നിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് എച്ച്‌ഐവി ടെസ്റ്റ് നടത്താനാണ് നീക്കം.കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യുആർ അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ‘Know Your HIV Status’ എന്ന പേരിലാകും ആപ്പ്.എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എച്ച്.ഐ.വി ബോധവല്‍ക്കരണം നടത്തണമെന്ന്…

