കാസർകോട്: കാഞ്ഞങ്ങാട് പടന്നക്കാട് അന്യസംസ്ഥാന തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി റാബിറോയി (38) ആണ് മരിച്ചത്. ഇൻ്റർലോക്ക് കമ്പനിയിലെ തെഴിലാളിയാണ് റാബിറോയി.
പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. തൊഴിലാളിയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

