മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് അന്തരിച്ചു

മലപ്പുറം: മുൻമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. എഴുപത്തിയൊന്നു വയസായിരുന്നു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ ആയത്.

കെ.സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 ന് മലപ്പുറത്ത് ജനിച്ചു. ബി.എസ്.സി പൂർത്തിയാക്കി. മുസ്ലിംലീഗ് താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, തിരൂർ എം.എസ്.എം പോളിടെക്‌നിക് ഗവേർണിങ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുംവേണ്ടി പ്രവർത്തിച്ചതിനുള്ള വരം പുരസ്കാരം 2018 ൽ ലഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: