Headlines

മുൻ നക്‌സൽ നേതാവ്  വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

മുൻ നക്‌സൽ നേതാവ്  വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലാണ് സ്റ്റീഫൻ ജനിച്ചത്. കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം പിതാവിൻ്റെ പാത പിന്തുടർന്നാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. പാർട്ടി പിളർപ്പിന് ശേഷം തീവ്ര ഇടതുപക്ഷ നിലപാടുകളിലേക്ക് ആകർഷിക്കപ്പെടുകയും നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമാവുകയും ചെയ്തു. പാർട്ടി പിളർപ്പിന് ശേഷം തീവ്ര ഇടതുപക്ഷ നിലപാടുകളിലേക്ക് ആകർഷിക്കപ്പെടുകയും നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു.

കൊലപാതകമടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയായിരുന്നു. എന്നാൽ, ജയിൽവാസത്തിനിടയിൽ വിപ്ലവരാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം പിന്നീട് ആത്മീയതയിലേക്കും സുവിശേഷ പ്രവർത്തനങ്ങളിലേക്കും തിരിയുകയായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: