കൊച്ചി: മുതിർന്ന മുൻ ഐഎഎസ്
ഉദ്യോഗസ്ഥനും മുൻ രാഷ്ട്രപതിയുടെ സെക്രട്ടറിയുമായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച്‌ചയായി ചികിത്സയിലായിരുന്നു.
കൊല്ലം ക്ലാപ്പന സ്വദേശിയാണ്. 2014 ൽ എറണാകുളത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ക്രിസ്റ്റി ഫെർണാണ്ടസ് ഇടതു സ്ഥാനാർത്ഥിയായി പ്രൊഫ. കെ വി തോമസിനെതിരെ മത്സരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, മോദിക്ക് കീഴിൽ വിവിധ വകുപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കേന്ദ്രസർക്കാരിന വിവിധ മന്ത്രാലയങ്ങളിലും ക്രിസ്റ്റി ഫെർണാണ്ടസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
