Headlines

പോക്കുവരവ് ചെയ്ത് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പോക്കുവരവ് ചെയ്ത് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്. വിളവൂര്‍ക്കല്‍ വില്ലേജ് ഓഫീസിലെ മുന്‍ വില്ലേജ് ഓഫീസറും റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാറുമായ അര്‍ഷാദ് എച്ച് എയെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും ഒടുക്കണം.


2012ലാണ് കേസിനാസ്പദമായ സംഭവം. പെരുകാവ് വാളിയോട്ടുകോണം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍ പിതാവ് ധനനിശ്ചയം ചെയ്ത് നല്‍കിയ 75 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി അര്‍ഷാദ് 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് ദക്ഷിണ മേഖല യൂണിറ്റ് കെണിയൊരുക്കി ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.


വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രം പരിഗണിച്ച വിജിലന്‍സ് കോടതി ജഡ്ജി മനോജ് എ ആണ് വിധി പുറപ്പെടുവിച്ചത്. വിവിധ വകുപ്പുകളിലായി ആകെ ആറ് വര്‍ഷം ശിക്ഷ ലഭിച്ചെങ്കിലും ഇത് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: