യൂത്ത് ലീഗ് മുൻ നേതാവിനെ എംഡിഎംഎ കേസിൽ അറസ്റ്റ് ചെയ്തു; 240 ഗ്രാം എംഡിഎംഎ പിടികൂടി




കാസർകോട്: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുൻ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സാദിഖലി കൂമ്പാറ അറസ്റ്റിൽ. കാസർകോട് ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിലാണ് ഇയാൾ പിടിയിലായത്.

കഴിഞ്ഞ ദിവസം 240 ഗ്രാം എംഡിഎംഎയുമായി അബ്ദുൾ ഖാദർ എന്നയാളെ ബേക്കൽ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സാദിഖലിയുടെ പങ്ക് വ്യക്തമായത്. വിവരമറിഞ്ഞ പോലീസ് സംഘം സാദിഖലിയുടെ വീട്ടിലെത്തിയെങ്കിലും, ഇയാൾ കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് കടന്നുകളഞ്ഞിരുന്നു. പിന്നീട്, വയനാട് ലക്കിടിയിൽ നിന്ന് ബത്തേരി പോലീസ് സാദിഖലിയെ കസ്റ്റഡിയിലെടുക്കുകയും ബേക്കൽ പോലീസിന് കൈമാറുകയുമായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: