നാലും ഏഴും വയസ്സായ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 88 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 88 കാരൻ പിടിയിൽ. വർക്കല സ്വദേശി വാസുദേവൻ ആണ് അറസ്റ്റിലായത്. നാലും ഏഴും വയസ്സായ പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.

കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അധ്യാപകർ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതേത്തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെയും പൊലീസിനെയും വിവരം അറിയിച്ചു.

തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് 88 കാരനെ അറസ്റ്റു ചെയ്‌തു. പ്രതി വാസുദേവൻ കെഎസ്ഇബി മുൻ ജീവനക്കാരനാണ്. പോക്സോ കേസ് ചുമത്തി ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: