പാരീസ്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. മുഖ്യപരീശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ച 25 അംഗ ടീമില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്ഥാനം പിടിച്ചു. മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.
മധ്യനിര താരം എന്‍ഗോളോ കാന്റെയ്ക്കും ടീമില്‍ സ്ഥാനം ലഭിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാന്‍റെ ഫ്രാന്‍സ് ദേശീയ ടീമിലെത്തുന്നത്. സീസണ്‍ അവസാനത്തില്‍ ടീം വിടാന്‍ ഒരുങ്ങുന്ന എസി മിലാന്‍ താരം ഒളിവര്‍ ജിറൂദും ഫ്രഞ്ചുപടയുടെ മുന്നേറ്റനിരയിലുണ്ട്.
2024 യൂറോയ്ക്കുള്ള ഫ്രാൻസ് സ്ക്വാഡ്:
ഗോൾകീപ്പർമാർ: ബ്രൈസ് സാംബ, മൈക്ക് മൈഗ്നൻ, അൽഫോൺസ് അരിയോള
ഡിഫൻഡർമാർ: ജൊനാഥൻ ക്ലോസ്, ജൂൾസ് കൗണ്ടെ, ബെഞ്ചമിൻ പവാർഡ്, ഇബ്രാഹിമ കൊണാറ്റെ, ദയോത് ഉപമെക്കാനോ, വില്യം സാലിബ, തിയോ ഹെർണാണ്ടസ്, ഫെർലാൻഡ് മെൻഡി
മിഡ്ഫീൽഡർമാർ: ഔറേലിയൻ ചൗമേനി, എഡ്വേർഡോ കാമവിംഗ, എൻഗോളോ കാൻ്റെ, വെസ്ലി ഫൊഫാന, അഡ്രിയാൻ റാബിയോട്ട്, വാറൻ സയർ-എമറി
ഫോർവേഡ്: കിലിയന്‍ എംബാപ്പെ, ഒളിവർ ജിറൂഡ്, അൻ്റോയിൻ ഗ്രീസ്മാൻ, ഔസ്മാൻ ഡെംബെലെ, മാർക്കസ് തുറാം, ബ്രാഡ്‌ലി ബാർകോള, റാൻഡൽ കോലോ മുവാനി, കിംഗ്സ്ലി കോമൻ

