Headlines

വാഹന പുകപരിശോധന കേന്ദ്രത്തിന്റെ മറവിൽ തട്ടിപ്പ്; പണം വാങ്ങി വ്യാജ ഇൻഷുറൻസ് രേഖകളുണ്ടാക്കി നൽകും; യുവാവ് അറസ്റ്റിൽ

മലപ്പുറം: കാളികാവിൽ പുക പരിശോധനകേന്ദ്രത്തിന്റെ മറവിൽ വാഹനങ്ങളുടെ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിലെ പ്രതി അറസ്റ്റിൽ. അഞ്ചച്ചവടി സ്വദേശി അൽത്താഫാണ് പിടിയിലായത്. കാളികാവിൽ പ്രവർത്തിക്കുന്ന പുക പരിശോധനകേന്ദ്രത്തിന്റെ മറവിലായിരുന്നു വ്യാജ ഇൻഷുറൻസ് തട്ടിപ്പ്. ഇൻഷുറൻസ് അടയ്ക്കാൻ ഉടമസ്ഥർ നൽകുന്ന തുക വാങ്ങി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകുകയായിരുന്നു അൽത്താഫ് ചെയ്തിരുന്നത്.


ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട അഞ്ചച്ചവടിയിലെ ഒരു വാഹന ഉടമ കാളികാവ് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുക പരിശോധന കേന്ദ്രത്തിൽ നിന്നും അൽത്താഫിനെ പിടികൂടുന്നത്. അന്വേഷണത്തിൽ അൽത്താഫ് നിരവധി പേർക്ക് ഇത്തരത്തിൽ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ടെന്ന് വ്യക്തമായി. അൽത്താഫിനെതിരെ വഞ്ചനകുറ്റം, വ്യാജ രേഖ ചമക്കൽ, പണം അപഹരിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അൽത്താഫ് പിടിയിലായതോടെ കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരുമെന്നാണ് പോലീസിന്റെ കണക്കു കൂട്ടൽ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: