നാളെ സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി

തിരുവനന്തപുരം:  വെള്ളിയാഴ്ചയിലെ ബലി പെരുന്നാൾ അവധി പുനസ്ഥാപിച്ചു. നാളെ സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി. കേന്ദ്രീയ വിദ്യാലയങ്ങളും പ്രൊഫഷണൽ കോളജും ഉൾപ്പടെയാണ് അവധി പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. വെള്ളിയാഴ്ചയിലെ കലണ്ടർ അവധിക്ക് പകരം ശനിയാഴ്ച ഒരു ദിവസം മാത്രം അവധിയെന്ന രീതിയിലായിരുന്നു സർക്കാർ ഉത്തരവ്. ഇതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നു. ഇതോടെയാണ് നാളെയും അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: