കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി തമ്പാനൂർ സി ഐ

തിരുവനന്തപുരം: കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി തമ്പാനൂർ സി ഐ ശ്രീകുമാർ. പുലർച്ചെ മൂന്ന് മണിക്കാണ് വിദ്യാർത്ഥികളെ കണ്ടെത്തിയതെന്നും ഒമ്നി വാനിൽ എത്തിയ സംഘം തങ്ങളെ തട്ടികൊണ്ടുപോയെന്നാണ് കുട്ടികൾ അവകാശപ്പെടുന്നതെന്നുംസി ഐ ശ്രീകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.

‘കുട്ടികൾക്ക് മലയാളം വായിക്കാൻ അറിയില്ല. കരിപ്പാലം എന്ന സ്ഥലത്ത് ഫുട്ബോൾ കളിക്കാൻ പോയതായിരുന്നുവെന്നാണ് കുട്ടികൾ പറഞ്ഞത്. ഇവിടെ വെച്ച് ഫുട്ബോൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു സംഘം തങ്ങളെ തട്ടി കൊണ്ടുപോകുകയായിരുന്നുവെന്നാണ് കുട്ടികൾ പറഞ്ഞത്. ഒമിനി വാനലിലെത്തിയ സംഘമാണ് തങ്ങളെ കടത്തിക്കൊണ്ടുപോയതെന്നാണ് കുട്ടികൾ പറയുന്നതെന്നും സിഐ റിപ്പോർട്ടറിനോട് പറഞ്ഞു. എന്നാൽ മാെഴി പൊലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

മുഹമ്മദ് അഫ്രീദ്, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ആദിൽ എന്നിവരെയാണ് കണ്ടെത്തിയത്. ഇതിൽ അഫ്രീദും ഹഫീസും സഹോദരങ്ങളാണ്. കുട്ടികളെ ഉടൻ ഫോർട്ട് കൊച്ചി പൊലീസിന് കൈമാറും.

മട്ടാഞ്ചേരി കരിപ്പാലത്തിനു സമീപം കളിക്കുകയായിരുന്ന തങ്ങളെ എന്തോ ഒരു പാനീയം നൽകി ഒരാൾ മയക്കി തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പാനീയം കുടിച്ച ശേഷം മയങ്ങി പോയ തങ്ങൾ കണ്ണ് തുറന്നപ്പോഴാണ് തമ്പാനൂരെത്തിയത് മനസിലായതെന്നുമായിരുന്നു കുട്ടികളുടെ വെളിപ്പെടുത്തൽ.

ഇന്നലെയാണ് വിദ്യാർത്ഥികളെ ഫോർട്ട്‌ കൊച്ചിയിൽ നിന്ന് കാണാതായത്. വിദ്യാർത്ഥികൾ ട്രെയിനിൽ കയറി പോയതായാണെന്ന സംശയത്തിലായിരുന്നു രക്ഷിതാക്കളും പൊലീസും. കുട്ടികളിൽ രണ്ട് പേരുടെ വീട്ടിൽ നിന്ന് 3000 രൂപയോളം കാണാതായിരുന്നു. ഈ പണം ഉപയോഗിച്ച് ഇവർ വിനോദ യാത്രയക്ക് പോയതാണെന്ന സംശയത്തിലായിരുന്നു കുടുംബവും പൊലീസും. മുഹമ്മദ്‌ ഹാഫിസ് ആറാം ക്ലാസ് വിദ്യാർത്ഥിയും മുഹമ്മദ്‌ അഫ്രീദ്, ആദിൽ മുഹമ്മദ്‌ എന്നിവർ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുമാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: