കെഎസ്‌ആർടിസിക്ക്‌ ധനസഹായം; 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. 9 മാസത്തിനുള്ളിൽ 1,380 കോടിയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചത്‌. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു.

ഈ വർഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടിയാണ്‌. രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 10,020 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: