സ്വർണവിലയിൽ ഇന്നും വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 63,840 രൂപയിലെത്തി. ഒരുഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് 7,980 രൂപയിലെത്തി. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് ഒരുപവൻ സ്വർണത്തിന് വർധിച്ചത് 2,200 രൂപയാണ്.

ആഗോള വിപണിയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 2,886 ഡോളറാണ് ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 85,384 രൂപയായി.

ട്രംപിന്റെ താരിഫ് ഭീഷണിതന്നെയാണ് കുതിപ്പിന് പിന്നില്‍. സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. രൂപയുടെ മൂല്യമിടിവും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു. ഡോളറിനെതിരെ 87.92 എന്ന എക്കാലത്തെയും താഴന്ന നിലവാരത്തിലാണ് രൂപയുടെ മൂല്യം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: