തിരുവനന്തപുരം: സർവ്വകാല റെക്കോർഡിലേക്ക് കുതിച്ചുയർന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഇന്ന് 480 രൂപകുറഞ്ഞതോടെ ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,000 രൂപയാണ്. ഇന്നലെ പവന് 600 രൂപ ഉയർന്ന് വില 46,480 ലെത്തിയിരുന്നു.
അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറൽ റിസർവിന്റെ സൂചനകളും, ചൈനയിൽ പുതിയ വൈറസ് പടര്ന്നുനവെന്നുമുള്ള വാർത്തയും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5750 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4770 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
