Headlines

സംസ്ഥാനത്തെ സ്വർണ്ണവില ഇന്നും ഉയർന്നു; അറിയാം ഇന്നത്തെ നിരക്കുകൾ

തിരുവനന്തപുരം: ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഉയർന്നു. പവൻ ഇന്ന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52840 രൂപയാണ്

ഈ മാസം ആദ്യം സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 800 രൂപയാണ് ഒന്നാം തിയതി കുറഞ്ഞത്. ഈ ആഴ്ച മുഴുവൻ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. വ്യാഴാഴ്ച 560 രൂപ ഉയർന്നു. വെള്ളിയാഴ്ച 400 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച വില ഉയർന്നു. അതെ പ്രവണതയാണ് ഇന്നും വിപണിയിൽ തുടരുന്നത്. വില ഉയരുന്നത് വിവാഹ വിപണിക്കടക്കം സ്വർണാഭരണ ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 20 രൂപ ഉയർന്ന് 6605 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 10 രൂപ വർധിച്ച് 5500 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വ്യാഴാഴ്ച ഒരു രൂപ വർധിച്ചിരുന്നു. വിപണി വില 87 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: