ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്ഒൻപതാം സ്വർണം. ടെന്നീസ് മിക്സഡ്ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോ സഖ്യമാണ് സുവർണ നേട്ടം തൊട്ടത്. ഫൈനലിൽ ചൈനീസ് തായ്പേയ്സഖ്യം സുങ് ഹാവോ ഹുവാങ്- എൻ ഷുവോലിയാങ് സഖ്യത്തെ വീഴ്ത്തിയാണ് സ്വർണംസ്വന്തമാക്കിയത്.പിന്നിൽ നിന്നു തിരിച്ചടിച്ചാണ് ഇന്ത്യൻ സഖ്യത്തിന്റെ സുവർണ നേട്ടം. ആദ്യ സെറ്റ് കൈവിട്ട സഖ്യം രണ്ടും മൂന്നും സെറ്റുകൾ വിജയിച്ചാണ് സ്വർണം ഉറപ്പിച്ചത്. സ്കോർ: 2-6, 6-3, 10-4.ഗെയിംസിൽ ഇന്ത്യയുടെ ഒൻപതാം സ്വർണമാണിത്. ആറെണ്ണം ഷൂട്ടിങിലും വനിതാ ക്രിക്കറ്റിലും ഇക്വേസ്ട്രിയനിലുമാണ് മറ്റ് സ്വർണം. ഒൻപത് സ്വർണം, 13 വീതം വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ആകെ നേട്ടം 35ൽ എത്തി. പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്.


