ലഖ്നൗ:രാജ്യത്ത് പൊതുവെ എല്ലാ വർഷവും ക്രിസ്മസിന് സ്കൂൾ അവധിയാണ്. എന്നാൽ ഇത്തവണ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തർപ്രദേശിൽ ഡിസംബർ 25ന് സ്‌കൂളുകൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാനാണ് സർക്കാർ നിർദ്ദേശം. വിദ്യാർത്ഥികൾ നിർബന്ധമായും പങ്കെടുക്കണമെന്നും നിർദ്ദേശത്തിലുണ്ട്


