തേഞ്ഞിപ്പാലം: എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലെത്തി.
ഗവർണറുടെ സുരക്ഷയ്ക്കായി അഞ്ഞൂറിലധികം പൊലിസുകാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഗസ്റ്റ് ഹൗസിന് മുന്നിലും സുരക്ഷയുണ്ട്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കറുത്ത കൊടിയുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രതിഷേധത്തിന്റെ ഭാഗമായി സർവകലാശാല ക്യാമ്പസിൽ വൻ പൊലീസ് സന്നാഹമേർപ്പെടുത്തി.
