കഠിനംകുളം ഗവൺമെൻറ് എൽ.പി.സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ ചെയർപെഴ്സൺ ആശാനേതൻ അധ്യക്ഷയായി.
ഹെഡ്മിസ്ട്രസ് ജോളി സ്വാഗതം പറഞ്ഞു.
സ്കൂൾഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ആശാമോൾ , സി.ആർ.സി. കോ – ഓർഡിനേറ്റർ ശ്രീ ദിനേശ്, കരാട്ടെ ട്രെയിനർ
ഡോസിൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീജിത്ത് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ അക്കാദമിക മികവുകളുടെ അവതരണം നടന്നു.



