തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി. ചിറയിൻകീഴ് സ്വദേശിയായ അനഘ സുരേഷാണ് ആത്മഹത്യ ചെയ്തത്. മരണകാരണം പൂർണമായി വ്യക്തമല്ല. കുട്ടിയുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. അതിൽ കോളേജിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് എഴുതിയിട്ടുണ്ട്. എന്നാൽ അധ്യാപകരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു. പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അനഘ. കുട്ടി ഏറെക്കാലമായി മാനസിക സംഘർഷത്തിലായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
