ഗുരുധർമ്മ പ്രചരണ സഭ പ്രതിഷ്ഠാവാർഷികം സംഘടിപ്പിച്ചു



ആറ്റിങ്ങൽ:ഗുരുധർമ്മ പ്രചാരണസഭ മണമ്പൂർ പന്തടിവിള ഗുരുമന്ദിരത്തിൻ്റെ പ്രതിഷ്ഠാവാർഷികം നടന്നു. ഗുരുപൂജ,ഗുരുദേവ കൃതികളുടെ പാരായണം, ദൈവദശകം ചൊല്ലൽ അന്നദാനം എന്നിവ സംഘടിപ്പിച്ചു.വാർഷിക സമ്മേളനം സ്വാമി തത്ത്വതീർത്ഥ ഉദ്ഘാടനം ചെയ്തു. കവിരാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരൻ ജയചന്ദ്രൻ പനയറ അനുഗ്രഹ പ്രഭാഷണം ചെയ്തു. ജി. സുകുമാരൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  ജോയി സ്വാഗതവും പുഷ്പ്പരാജൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ
ഉന്നതവിജയികളായ വിദ്യാർത്ഥികൾക്കും കലാപ്രതിഭകൾക്കും ഉപഹാരങ്ങൾ നൽകി. ദൈവദശകം നൃത്താവിഷ്ക്കാരം, ചിറയിൻകീഴ് അനുഗ്രഹയുടെ നാടകവും അരങ്ങേറി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: