കൊടുവഴന്നൂർ: പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡെവലപ്പ് മെൻ്റ് സെൻ്ററി ൻ്റെ നാൽപ്പതാം വാർഷികം ,ഓണാഘോഷം ഇവയോടനുബന്ധിച്ചു കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു.2025 സെപ്റ്റംബർ 6 അവിട്ടം നാളിൽ വൈകുന്നേരം ആറു മണി മുതൽ പ്രതീക്ഷാ ഗ്രൗണ്ടിൽ ആണ് മത്സരം നടക്കുന്നത്.ഒന്നാം സമ്മാനം 15001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 7001 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 4001 രൂപയും ട്രോഫിയും നാലാം സമ്മാനം 2001 രൂപയും ട്രോഫിയും അഞ്ചാം സമ്മാനം 1001 രൂപയും ട്രോഫിയും എന്നിങ്ങനെ വിജയികൾക്ക് സമ്മാനം ലഭിക്കും.രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്.രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.മൽസരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീം അംഗങ്ങൾ
8086269496,9745679471,9072406184 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടണ മെന്നു പ്രതീക്ഷയുടെ ഭാരവാഹികൾ അറിയിച്ചു.


