ഹരിപ്പാട് 150 വർഷം പഴക്കമുള്ള പൂർണ്ണമായും തടിയിൽ നിർമ്മിച്ച നാലുകെട്ട് കത്തിനശിച്ചു

ഹരിപ്പാട്: കഴിഞ്ഞ ദിവസം ഹരിപ്പാട്ട് അഗ്നിക്കിരയായത് നൂറ്റാണ്ട് പഴക്കമുള്ള നാലുകെട്ട്. കരുവാറ്റ അഞ്ചാം വാർഡ് ആഞ്ഞിലിവേലിൽ മാത്യു ജോർജിന്റെ കുടുംബ വീടാണ് കത്തിയമർന്നത്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് നാലുകെട്ടിൽ അഗ്നിബാധയുണ്ടായത്. സംഭവം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ ഹരിപ്പാട് അഗ്നിശമനസേനാ വിഭാഗത്തെ വിവരം അറിയിച്ചിരുന്നു.

കായംകുളത്ത് നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റും ഹരിപ്പാട് നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 150 വർഷം പഴക്കമുള്ള ഈ നാലുകെട്ട് പൂർണമായും തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് തൊട്ടടുത്ത് തന്നെയാണ് മാത്യു ജോർജും കുടുംബവും താമസിച്ചിരുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: