അടിമാലി: പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഇതരസംസ്ഥാനക്കാരനായ ഇരുപതുകാരൻ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ മാതാപിതാക്കളുടെ മകനായ മുഹമ്മദ് നബീസ് (20) ഐരാപുരം കോളജിലാണു പഠിക്കുന്നത്. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അടിമാലി മേഖലയിലുള്ള പ്ലസ്ടു സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുമായി മുഹമ്മദ് നബീസ് ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മറ്റാരും ഇല്ലാത്ത ദിവസം കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പെൺകുട്ടി ഗർഭിണിയായതോടെയാണു വീട്ടുകാർ വിവരം അറിഞ്ഞത്
