വിവാഹ വീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ കുഴഞ്ഞു വീണു; യുവാവിനു ദാരുണാന്ത്യം

കോഴിക്കോട്: വിവാഹ വീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പയ്യോളി മരച്ചാലിൽ സിറാജ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരണം.

അയൽ വീട്ടിലെ വിവാഹത്തിനു ഉച്ച ഭക്ഷണം വിളമ്പുകയായിരുന്നു സിറാജ്. അതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖബറടക്കി. ഫസിലയാണ് സിറാജിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് ഹിദാഷ് അമൻ, ആയിഷ സൂബിയ, സരിയ മറിയം ബീവി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: