Headlines


50000 രൂപ ലോൺ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് 32000 രൂപ തട്ടിയെടുത്തു,യുവാവ് അറസ്റ്റിൽ





കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി ഭാഗത്ത് ആലുങ്കൽ വീട്ടിൽ അനിൽ എ.സി എന്നയാളെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുണ്ടക്കയം പാറത്തോട് സ്വദേശിയായ യുവാവിന് അമ്പതിനായിരം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 32500 രൂപ തട്ടിയെടുക്കുകയായിരുന്നു.

സ്വകാര്യ ഫൈനാൻസ് കമ്പനിയുടെ സ്റ്റാഫാണെന്നുപറഞ്ഞ് യുവാവിനെ വാട്സ്ആപ്പ് മുഖേന ഇയാൾ ബന്ധപ്പെടുകയും 50000 രൂപ ലോൺ ലഭിക്കുമെന്നും ഇതിനായി പ്രോസസിങ് ഫീസ് മറ്റിനത്തിലുമായി പണം അടയ്ക്കണമെന്നും പറഞ്ഞ് യുവാവിൽ നിന്നും ഇയാള്‍ പലതവണകളിലായി 32500 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ലോൺ ലഭിക്കാതെയും, പണം തിരികെ ലഭിക്കാതെയുമിരുന്നതിനെ തുടർന്ന് പൊലീസിൽ പരാതി നല്‍കുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: