കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിനി അഫ്സീന (29) യെയാണ് കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയാണ് ഇക്കഴിഞ്ഞ മാർച്ചിൽ കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ വെച്ച് പീഡിപ്പിക്കപ്പെട്ടത്.
യുവതിയുമായി സൗഹൃദത്തിലായതിനു ശേഷം അഫ്സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുമെന്നു പറഞ്ഞ് യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഫ്സീനയും ഷമീറും തന്നെയാണ് കൊണ്ട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
