പാലക്കാട്: പാലക്കാട് തരൂരിൽ ഗായത്രിപുഴയിൽ കാണാതായ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിൻ്റെ പരിശോധനയിലാണ് ചിറ്റൂർ സ്വദേശി ഷിബിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മീൻപിടിക്കാനാണ് ഷിബിൽ മൂന്നു കൂട്ടുകാർക്കൊപ്പം പുഴയിൽ ഇറങ്ങിയത്.
തരൂരിലെ അമ്മ വീട്ടിലെത്തിയതായിരുന്നു ചിറ്റൂർ സ്വദേശിയായ ഷിബിൻ. കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിലിറങ്ങിയ സമയത്ത് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ നീന്തി രക്ഷപ്പെട്ടു. ഷിബിന് നീന്തലറിയില്ലായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് വീട്ടുകാരെയും ഫയർഫോഴ്സിനെയും അപകടമുണ്ടായ വിവരമറിയിച്ചത്.പടവിൽ കാലുവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് കൂട്ടത്തിലുണ്ടായിരുന്ന കുട്ടി പറയുന്നു. രക്ഷിക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ഒരു തവണ മുങ്ങിപ്പൊങ്ങി ഷിബില്‍ താണുപോയി. തുടര്‍ന്ന് ഇന്നലെ മുതല്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഷിബിലിന്‍റെ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

