സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കണ്ണൂർ ചൊക്ലി കുടുംബാരോഗ്യകേന്ദ്രം 91.06 ശതമാനം, മലപ്പുറം താനൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രം 93.15 ശതമാനം, കണ്ണൂർ ചാല ജനകീയ ആരോഗ്യകേന്ദ്രം 93.91 ശതമാനം, തിരുവനന്തപുരം കാച്ചാണി ജനകീയ ആരോഗ്യകേന്ദ്രം 93.08 ശതമാനം, തിരുവനന്തപുരം കരകുളം ജനകീയ ആരോഗ്യകേന്ദ്രം 91.73 ശതമാനം, തിരുവനന്തപുരം കരകുളം മെയിൻ സെന്റർ ജനകീയ ആരോഗ്യകേന്ദ്രം 91.85 ശതമാനം, ആലപ്പുഴ പാണാവള്ളി ജനകീയ ആരോഗ്യകേന്ദ്രം 93.04 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്.
ഇതോടെ സംസ്ഥാനത്തെ ആകെ 309 ആരോഗ്യ കേന്ദ്രങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 9 ജില്ലാ ആശുപത്രികൾ, 8 താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 51 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 177 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 50 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ 1 എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ടെന്നും മന്ത്രി വ്യകത്മാക്കി. ദേശീയ നിലവാരത്തിലേക്ക് ഉയർന്ന കരകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേട്ടം ആരോഗ്യ രംഗത്ത് മറ്റുള്ളവയ്ക്കും മാതൃകയാണ്. അഭിമാന നേട്ടത്തിന് പിന്നിൽ കൂട്ടായി പ്രവർത്തിച്ച എല്ലാ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

