കാസർക്കോട്: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് ഡ്രൈവർ മരിച്ചു. കാസർക്കോട്- ഇച്ചിലങ്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ജിസ്തിയ ബസിലെ ഡ്രൈവർ ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്ദുൽ റഹിമാൻ (40) ആണ് മരിച്ചത്.
ഉച്ചയോടെ കുണ്ടംകരയടുക്കയിൽ ബസ് എത്തിയപ്പോഴാണ് അബ്ദുൽ റഹിമാന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ തന്നെ ബസ് റോഡരികിലേക്ക് ഒതുക്കാൻ ശ്രമിച്ചു. എന്നാൽ അതിനിടെ മരിച്ചു. ക്ലീനർ സമയോചിതമായി ഇടപെട്ട് ബസ് നിർത്തുകയായിരുന്നു

