തിരുവനന്തപുരം: ഇന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പരിഗണിക്കും. പൊതുതാല്‍പ്പര്യ ഹര്‍ജി രണ്ടംഗ പ്രത്യേക ഡിവിഷന് ബെഞ്ച് ആയിരിക്കും പരിഗണിക്കുക. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന് ബെഞ്ച് ആറ് ഹര്‍ജികളാണ് പരിശോധിക്കുക.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതിക്ക് സര്‍ക്കാര്‍ കൈമാറിയിരുന്നു. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജി നേരത്തെ കോടതി പരിഗണിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവിഷന് ബെഞ്ച് രൂപീകരിച്ചത്. റിപ്പോര്‍ട്ടില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി നല്കിയ ഹര്‍ജി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ എന്നിവയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
സെപ്റ്റംബര്‍ 9 ന് മുമ്പ് റിപ്പോര്‍ട്ട് കൈമാറണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയാണ് കോടതിക്ക് കൈമാറുക



